അമ്പലപ്പുഴ: ആലപ്പുഴയിൽ ഐസ്പ്ലാന്റിനുള്ളിൽ ഓപ്പറേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി. കരുമാടി ഭജനമഠം വാഴേക്കളം മാത്യു വർഗീസ് (മാത്തുക്കുട്ടി-66) ആണ് മരിച്ചത്. അമ്പലപ്പുഴ വളഞ്ഞവഴിയിലെ ഐസ്പ്ലാന്റിൽ ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
പ്ലാന്റിനുള്ളിലെ പടിയിൽനിന്നു വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പോലീസെത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. വ്യാഴാഴ്ച പോസ്റ്റുമോർട്ടം നടത്തും.
മറ്റൊരു പ്ലാന്റിലെ ജീവനക്കാരനായ മാത്തുക്കുട്ടി പകരക്കാരനായാണ് ബുധനാഴ്ച വളഞ്ഞവഴിയിലെ പ്ലാന്റിൽ ജോലിക്കെത്തിയത്. ഭാര്യ: ലൈലമ്മ. മക്കൾ: ജൈനത്ത്, ജൈനമ്മ.