ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് എക്സൈസിൻ്റെ നോട്ടീസ്.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എക്‌സൈസിൻ്റെ നിർദേശം. വാട്സാപ് ചാറ്റുകൾ ഉൾപ്പടെ ശേഖരിച്ച ശേഷമാണ് നോട്ടീസ് അയച്ചത്. തസ്ലീമയുമായി കൂടുതൽ ചാറ്റ് നടത്തിയത് ശ്രീനാഥ് ഭാസിയാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഷൈൻ ടോം ചാക്കോയുൾപ്പടെയുള്ള സിനിമാ നടന്മാരെ അറിയാമെന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താന കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുമായി ലഹരി ഇടപാടുകൾ ഒന്നും ഇല്ലെന്നും തസ്ലീമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടു കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമ സുൽത്താന, ഫിറോസ് എന്നിവരെ എക്സൈസ് സംഘം പിടികൂടുന്നത്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖർക്ക് വേണ്ടിയാണെന്ന് ഇവർ മൊഴി നൽകിയിരുന്നു.

