ഭോപ്പാൽ: മധ്യപ്രദേശിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ തൊഴിൽ രഹിതനായ ഭർത്താവ് കൊലപ്പെടുത്തി. സർവീസ്, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ തന്നെ നോമിനി ആക്കാത്തതിനാലാണ് മനീഷ് ശർമ്മ (45) ഭാര്യ നിഷ നാപിത് (51)നെ കൊലപ്പെടുത്തിയത്.
തെളിവ് നശിപ്പിക്കാൻ നിഷ നാപിത്തിനെ തലയിണ മുഖത്ത് അമർത്തി മർദ്ദിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് തലയിണക്കവറിലാവുകയും രക്തം പുരണ്ട വസ്ത്രങ്ങളും തലയിണക്കവറും വാഷിങ് മെഷീനിലിട്ട് കഴുകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വീട്ടിൽ നിന്ന് രക്തക്കറയുള്ള തലയിണ കവറും ബെഡ്ഷീറ്റും കണ്ടെടുത്തു.