കോഴിക്കോട്: കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ ഗൃഹനാഥൻ വീണുമരിച്ചു. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി ഒതയോത്ത് വീട്ടില്‍ പി ഒ ബാലരാജ് (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം.
വീട്ടുകാരും അയൽവാസികളും അദ്ദേഹത്തെ ഉടൻ ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ, അരവിന്ദ് രാജ്. മരുമകന്‍: ഹബിന്‍ദാസ്.