ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴു. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബര്‍ഗറിലാണ് പുഴുവിനെ കണ്ടത്.
ബര്‍ഗര്‍ കഴിച്ച് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ട രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും എന്നാണ് കോര്‍പറേഷന്‍ അറിയിച്ചത്.
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് ബര്‍ഗര്‍ വാങ്ങിച്ചത്. ഒരെണ്ണം കഴിച്ചിരുന്നു. രണ്ടാമത്തെ ബര്‍ഗര്‍ പരിശോധിച്ചപ്പോഴാണ് പുഴുവിനെ കണ്ടത്. ചേവായൂര്‍ പോലീസിലും ഭക്ഷ്യസുരക്ഷാവകുപ്പിലും ഒപ്പം പരാതി നല്‍കിയിട്ടുണ്ട്.