Kerala

കൈമുട്ടുവേദനക്ക് നടത്തിയ ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്

Posted on

വിട്ടുമാറാത്ത കൈമുട്ട് വേദന അലട്ടിയിരുന്ന 36കാരന് ശസ്ത്രക്രിയ നടത്തിയപ്പോൾ കിട്ടിയത് പട്ടിയുടെ പല്ല്. 25 വർഷമായി പല്ല് കൈമുട്ടിലുണ്ടായിരുന്നു. 11 -ാം വയസ്സിൽ സ്‌കൂൾ വിദ്യാർഥിയായിരിക്കേ കടിച്ച പട്ടിയുടെ പല്ലാണ് ചേർത്തല തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖിന്റെ കൈമുട്ടിൽ നിന്ന് 25 വർഷത്തിന് ശേഷം പുറത്തെടുത്തത്. ചേർത്തല താലൂക്ക് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

കൈമുട്ട് വേദനയുമായാണ് വൈശാഖ് ആശുപത്രിയിലെത്തിയത്. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷനിലാണ് സര്‍ജന്‍ ഡോ മുഹമ്മദ് മുനീറിന്റെ കണ്ണിൽ പല്ല് തെളിഞ്ഞത്. മുട്ടില്‍ തൊലിയോടു ചേര്‍ന്നാണ് കൂര്‍ത്തപല്ലിന്റെ ഭാഗം കണ്ടെത്തിയത്. ഓപ്പറേഷന് ശേഷമാണ് 25 വർഷം മുൻപ് പട്ടി കടിയേറ്റ വിവരം വൈശാഖ് ഡോക്ടർമാരോട് പങ്കുവെക്കുന്നത്.

36കാരനായ വൈശാഖിനെ 11 -ാം വയസ്സിലാണ് പട്ടികടിക്കുന്നത്. പട്ടികടിയേറ്റ സമയത്ത് മുറിവിന് പ്രാഥമിക ചികിത്സമാത്രമേ ചെയ്തിരുന്നുള്ളൂ. മുറിവുണങ്ങിയതിനാല്‍ തുടര്‍ ചികിത്സ നടത്തിയില്ല. പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version