Kerala
ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ നിയമ സഭയിൽ ബഹളം; മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവവന്തപുരം: മരുന്ന് ക്ഷാമത്തിൽ നിയമസഭയിൽ ബഹളം. ആശുപത്രികളിൽ മരുന്ന് ഇല്ലെന്നായിരുന്നു അനൂപ് ജേക്കബ് എംഎൽഎയുടെ പരാമർശം. ആശുപത്രിയിൽ മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ മറുപടി. എംഎൽഎ സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പരാമർശം പിൻവലിക്കണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.
ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ചൂണ്ടിക്കാണിച്ചു. കെഎംസിൽ കെടുകാര്യസ്ഥതയാണന്നും കോടിക്കണക്കിന് രൂപയാണ് കമ്പനികൾക്ക് കിടുക്കൻ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എന്നാൽ മരുന്ന് സംഭരണത്തിനു മികച്ച സംവിധാനം ഉള്ളത് കേരളത്തിൽ മാത്രമെന്നും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു.