Entertainment
ഹണി റോസിന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്ക് എതിരെ നടപടിക്ക് പോലീസ്
നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ നടപടി ബോബി ചെമ്മണ്ണൂരില്‍ ഒതുക്കാതെ പോലീസ്. പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കും. നടിയുടെ പരാതിയില്‍ 20 യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ നടപടി വരും എന്നാണ് സൂചന.
വീഡിയോകളില്‍ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തലക്കെട്ടുകള്‍ ഇട്ട 20 യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയാണ് നടിയുടെ പരാതി. ഇവര്‍ക്ക് എതിരെയും നടപടി സ്വീകരിക്കാനാണ് പോലീസ് നീക്കം.
അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയേക്കും.ഇന്നലെ രാവിലെ മേപ്പാടിയിലെ റിസോര്‍ട്ട് വളപ്പിൽ വച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഇത് ഫോറൻസിക പരിശോധനയ്ക്ക് അയക്കും.
രാത്രി 12 മണിയോടെയും പുലർച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു.