Kerala

പ്രൊഡ‍ക്ഷൻ കമ്പനിയ്ക്ക് തുടക്കം കുറിച്ച് നടി ഹണി റോസ്

Posted on

പ്രൊഡ‍ക്ഷൻ കമ്പനിയ്ക്ക് തുടക്കം കുറിച്ച് പ്രിയ താരം ഹണി റോസ്. തന്റെ പിറന്നാൾ ദിനത്തിലാണ് താരത്തിന്റെ പ്രഖ്യാപനം. എച്ച്ആർവി പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയുടെ പേര്. ലോ​ഗോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ​ഹണി റോസ് സന്തോഷം പങ്കുവെച്ചത്. സിനിമ എന്നത് പലരുടെയും സ്വപ്‌നവും ഭാവനയും അഭിലാഷവുമാണ്. ഏകദേശം 20 വർഷത്തോളം ഈ ഇൻഡസ്‌ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു….

എന്റെ ജീവിതം മനോഹരമാക്കിയത് സിനിമയാണ്. അറിവും സൗഹൃദങ്ങളും ജീവിതവും എല്ലാം ലഭിച്ചത് സിനിമാ മേഖലയിൽ നിന്നാണ്. ഈ വ്യവസായവുമായുള്ള എൻ്റെ ബന്ധത്തിൽ ഒരു വലിയ പങ്ക് വഹിക്കേണ്ടത് എൻ്റെ കടമയാണ്. എന്റെ ജന്മദിനവും അദ്ധ്യാപക ദിനവുമായ ഇന്ന് എന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ലോ​ഗോ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു.

നിങ്ങൾ പ്രേക്ഷകർ ഇപ്പോൾ നൽകുന്ന സ്നേഹവും പിന്തുണയും എന്നും എനിക്കൊപ്പം ഉണ്ടാകണം. എന്റെ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. എൻ്റെ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും ഈ വേളയിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

എച്ച് ആർ വി പ്രൊഡക്ഷൻസിലൂടെ കഴിവുള്ള കലാകാരന്മാർക്ക് അവസരം നൽകുകയും മലയാള സിനിമാ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും‌ എന്നുമാണ ഹണി റോസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version