Kerala
ഇത് ഓരോ പുരുഷന്റേയും കരച്ചില്‍, ഹണി മദര്‍ തെരേസയാണോ?’ വീണ്ടും രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ ഹണി റോസിനോട് മാധ്യമങ്ങള്‍ക്ക് പെറ്റമ്മ നയമെന്ന് രാഹുല്‍ ഈശ്വര്‍. ഹണി നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
സംഭവത്തില്‍ ‘ഹണി റോസിന് തിരിച്ചടി’ എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയില്ലെന്നും രാഹുല്‍ പറയുന്നു. തന്റേത് താല്‍ക്കാലിക വിജയമാണ്. പുരുഷ കമ്മീഷന് ഹണി റോസ് പിന്തുണ നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.
യുവജന കമ്മീഷന്‍ തന്റെ ഭാഗം കേട്ടില്ല. വനിതാ-യുവജന കമ്മീഷനുകള്‍ വേട്ടയാടുന്നത് വിഷമകരമാണ്. പുരുഷ കമ്മീഷന്‍ രൂപീകരിക്കണം. പുരുഷന്മാര്‍ക്ക് വേണ്ടി പോരാട്ടം തുടരും. നിയമപരമായി പുരുഷന്മാര്‍ അനാഥരാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു