India
ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, ന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ധിച്ചു: ഇഎസി-പിഎം
ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) നടത്തിയ പഠനത്തില്‍, 1950-നും 2015-നും ഇടയില്‍ ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8% കുറഞ്ഞതായി പറയുന്നു. അതേസമയം അയല്‍ രാജ്യങ്ങളില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ ജനസംഖ്യാ വിഹിതം വര്‍ധിച്ചതായും പഠനത്തിലുണ്ട്. ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞപ്പോള്‍, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധര്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചു. അതേസമയം ജൈനരുടെയും പാഴ്‌സികളുടെയും എണ്ണം കുറഞ്ഞു.