India

ഹിമാചലിൽ ഭൂചലനം; 5.3 തീവ്രത, മണാലിയും കുലുങ്ങി

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽഉത്തരേന്ത്യയിലെ പല ഭാ​ഗങ്ങളും ഒന്നാകെ കുലുങ്ങി. ചംപ ജില്ലയിലാണ് ഇന്നലെ രാത്രി 9.34ഓടെ ഭൂചലനമുണ്ടായത്.

ചണ്ഡീ​ഗഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. സെക്കന്റുകൾ മാത്രമുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളില്ല എന്നാണ് റിപ്പോർട്ടുകൾ. ഏപ്രില്‍ ഒന്നിന് ഹിമാചല്‍ പ്രദേശിലെ ചമോലി, സഹൗള്‍, സ്പിതി എന്നിവിടങ്ങളില്‍ ചെറിയ രീതിയിലുള്ള ഭൂചലനമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top