ഹിമാചലിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ക്രിസ്മസ് – പുതുവത്സരാഘോഷത്തിനായി എത്തിയ വിനോദസഞ്ചാരികളും വാഹനങ്ങളും 21 മണിക്കൂറിലേറെ അടൽ തുരങ്ക പാതയിൽ കുടുങ്ങി. മഞ്ഞുമൂടിയതോടെ സംസ്ഥാനത്തെ 174 റോഡും മൂന്നുദേശീയ പാതകളും പൂർണ്ണമായും അടച്ചു.

ഏത് പ്രതികൂല കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുമെന്ന അവകാശവാദം ഉന്നയിച്ച് നിർമിക്കപ്പെട്ട തുരങ്കപാതയിൽ രണ്ടായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിയത്. അടൽ തുരങ്കത്തിനും സോലങ്ങിനുമിടയിൽ തിങ്കൾ ഉച്ചയോടെയാണ് വൻ ഗതാഗതക്കുരുക്കുണ്ടായത്.

മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ കൊടുംതണുപ്പിൽ വഴിയിൽ അകപ്പെട്ടു. കനത്ത മഞ്ഞുവീഴ്ച കാരണം തുരങ്കത്തിന്റ രണ്ടുവശങ്ങളിലും വാഹനങ്ങൾ ചലിക്കാനാകാത്ത സ്ഥിതി ഉണ്ടായി.

