Kerala
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആനകളുടെ കൈമാറ്റം താല്‍കാലികമായി തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആനകളുടെ കൈമാറ്റം തടഞ്ഞ് ഹൈക്കോടതി. ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സര്‍ക്കാരിനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അനുമതി നല്‍കുന്നതാണ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് നടപടി. പിടികൂടപ്പെട്ട ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരമാണ് ഉത്തരവ്.
തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വോക്കസിയെന്ന മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ഡോ. എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നേരത്തെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാരും ചീഫ് വൈല്‍ഡ് ലൈഫിനും അനുമതി നല്‍കിയിരുന്നു. കേരളത്തില്‍ പിടികൂടിയ ആനകളുടെ നില പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാലാണ് ആനകളുടെ കൈമാറ്റത്തിന് താത്കാലികമായി വിലക്കേര്‍പ്പെടുത്തിയത്. ശരിയായ പരിചരണം ലഭിക്കാത്തതിനാല്‍ 2018 മുതല്‍ ഇതുവരെ കേരളത്തില്‍ 154 നാട്ടാനകളാണ് ചരിഞ്ഞിട്ടുള്ളതെന്ന് കോടതി പറഞ്ഞു.