Kerala

ആണ്‍കുഞ്ഞ് ജനിക്കാന്‍ എപ്പോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം, വിവാഹ ദിവസം ഭര്‍ത്താവിന്റെ കുറിപ്പ്; യുവതി ഹൈക്കോടതിയില്‍

Posted on

കൊച്ചി: നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പ് കൈമാറിയ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്ത് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണ് കൊല്ലം സ്വദേശിനായ 39കാരി ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.

2012 ഏപ്രിലിലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം നടന്നത്. വിവാഹ ദിവസം തന്നെ ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പിതാവാണ് ഇത് തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ച് പ്രി നേറ്റല്‍ ഡയഗ്നോസ്റ്റിക് ഡിവിഷന്‍ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാനും കര്‍ശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷണല്‍ ഡയറക്ടര്‍ക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ചു മറ്റൊരു കത്തും അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് അറിയിച്ചു. നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version