Kerala
സര്‍ക്കാര്‍ ഭൂമി മതങ്ങള്‍ക്കായല്ല, മനുഷ്യനായാണ് ഉപയോഗിക്കേണ്ടത്; ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഏതു മതത്തിന്റെയായാലും സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ദൈവം സര്‍വശക്തനും സര്‍വവ്യാപിയുമാണ്. വിശ്വാസികളുടെ ശരീരത്തിലും വീട്ടിലും അവര്‍ പോവുന്നിടത്തെല്ലാം ദൈവമുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ ഭൂമി കൈയേറി ഭക്തര്‍ ആരാധനാലയങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഭൂമി ഭൂമിയില്ലാത്തവര്‍ക്കും മനുഷ്യരാശിക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതില്‍ ദൈവത്തിനു സന്തോഷമേ ഉണ്ടാവൂ. അങ്ങനെ ഉപയോഗിച്ചാല്‍ ദൈവം വിശ്വാസികള്‍ക്കു മേല്‍ അനുഗ്രഹം ചൊരിയുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.