Kerala
സുപ്രധാന വിധി; മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി; പ്രതിക്ക് ജാമ്യം
കാലാകാലങ്ങളായി ലഹരിപദാർത്ഥമായി കണക്കാക്കുന്നതും ഉപയോഗിച്ചു വരുന്നതുമായ അമാന്റിയ കുടുംബത്തിൽപ്പെട്ട കൂൺ, മാജിക് മഷ്റൂം എന്നറിയപ്പടുന്ന അമാന്റിയ മസ്കാരിയ, സിലോസൈബിൻ കൂൺ എന്നിവ (Amanita muscaria, Psilocybin mushroom) ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി.
അത് സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
226 ഗ്രാം മാജിക് മഷ്റൂമും, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്. എൻഡിപിഎസ് ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി വ്യക്തമാക്കിയത്. തുടർന്ന് ലഹരി വസ്തുക്കൾ കടത്തിയ ബംഗളൂരു സ്വദേശിയായ രാഹുൽ റായിക്ക് ജസ്റ്റിസ് കോടതി ജാമ്യം അനുവദിച്ചു.