Kerala

വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എറണാകുളം എംപി ഹൈബി ഈഡന്‍

കൊച്ചി: സമരാഗ്നി വേദിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എറണാകുളം എംപി ഹൈബി ഈഡന്‍. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ പ്രവര്‍ത്തരെ ഇതെല്ലാം നിരാശപ്പെടുത്തുന്നുവെന്നും അവരുടെ ധാര്‍മികതയെ ബാധിക്കുമന്നെും ഹൈബി തുറന്നടിച്ചു.

‘കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് സാധാരണ പ്രവര്‍ത്തകര്‍. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം ചെറിയ കാര്യം പോലും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ ധാര്‍മികതയെ ബാധിക്കും. ഏറെ ഗൗരവമേറിയ വിഷയമാണിത്. പാര്‍ട്ടി ഫോറങ്ങളില്‍ തീര്‍ച്ചയായും അവതരിപ്പിക്കും. നിസ്സാരവല്‍ക്കരിച്ച് കാണാന്‍ കഴിയില്ല. പലരും കാണുമ്പോള്‍ പറയുന്നത് നിങ്ങള്‍ അധികാരത്തില്‍ വരണമെന്നാണ്. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്.’ ഹൈബി ഈഡന്റെ വാക്കുകള്‍ ഇങ്ങനെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top