Kerala

വിവാഹത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; 30ൽ അധികം പേർ ആശുപത്രിയിൽ

Posted on

മലപ്പുറം: വള്ളിക്കുന്നില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു. 30-ൽ അധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

വള്ളിക്കുന്ന് പഞ്ചായത്തിൽ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവർ ചികിത്സയിൽ കഴിയുന്നത്.

പഞ്ചായത്തിലുളള നിരവ​ധിപേർക്ക് ഒരേ രോ​ഗലക്ഷണം കണ്ടതിനെ തുടർന്നാണ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയേയും ചർദ്ദിയേയും തുടർന്ന് ആളുകളെല്ലാം ചികിത്സ തേടിയിരുന്നു. രോ​ഗികളായ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ്, മുഹമ്മദിന്റെ മകൻ അജ്‌നാസ് (15) എന്നിവരുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫെമിനാസിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും അജ്‌നാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായിരുന്നു ആ​​ദ്യം അഡ്മിറ്റ് ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version