ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി.
തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും സുപ്രീം കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും അഞ്ച് വർഷം സർക്കാർ ഒന്നും ചെയ്തില്ലല്ലോയെന്നും വിമർശനം. പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു.
മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശമെന്ന് സുപ്രീം കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന നടിയുടെ ഹർജിയിലാണ് സർക്കാരിനെതിരായ വിമർശനം. മൊഴി നൽകാൻ എസ്‌ഐടി ആരെയും നിർബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു.