തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടുന്ന കാര്യത്തിൽ ഇന്ന് ഉത്തരവുണ്ടാകും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വീണ്ടും ഇതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്.
സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ഉത്തരവുണ്ടാകില്ല. വിവരാവകാശ കമ്മീഷൻ മുമ്പിൽ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും
ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നുമാണ് അപ്പീൽ നൽകിയ മാധ്യമപ്രവർത്തകനെ വിവരാവകാശ കമ്മീഷണർ അറിയിച്ചത്.