Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കേസ്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കേസ്. കോട്ടയം പൊൻകുന്നം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

2014ല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് യുവതി ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയത്. ഒരു സിനിമാ ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ച്‌ മേക്കപ്പ് ആർട്ടിസ്റ്റായ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. ആദ്യ ഘട്ടത്തില്‍ പരാതി നല്‍കാൻ യുവതി തയ്യാറായിരുന്നില്ല.

പിന്നീട് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് പരാതി നല്‍കിയത്. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ നിലവില്‍ പുറത്ത് വന്നിട്ടില്ല. ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ എടുത്തിരുന്നു. അതിലൊന്നാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top