തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ഹെലിക്കോപ്റ്ററിന് തുക അനുവദിച്ച് ധനവകുപ്പ്. 2.40 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. 2024 ഒക്ടോബർ മുതൽ 2025 ജനുവരി വരെയുള്ള തുകയാണിത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.

മാർച്ച് ആറിനാണ് തുക അനുവദിച്ച് ധനവകുപ്പിൽനിന്ന് ഉത്തരവിറങ്ങിയത്. വാടക കുടിശ്ശിക ആവശ്യപ്പെട്ട് പൊലീസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകാൻ ധനമന്ത്രി കെ.എൻ ബാലഗോപാലിന് മുഖ്യമന്ത്രി അടിയന്തിര നിർദേശം നൽകി.

