തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയത്ത് ചൂട് സാധാരണയിലും കൂടുതൽ. മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെയാണ് പകൽ സമയങ്ങളിൽ ചൂട് കൂടിയത്. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കോഴിക്കോട് കഴിഞ്ഞ രണ്ട് ദിവസമായി പകൽ സമയത്തെ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇത് സാധാരണയിലും മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.
ഇന്നലെ ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും 35 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂർ വെള്ളാനിക്കരയിൽ ഇന്നലെ 2.9 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപില രേഖപ്പെടുത്തിയിരിക്കുന്നത്.