സംസ്ഥാനത്ത് വേനൽ മഴ തുടരുന്നതിനിടയിലും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ വേനൽ മഴ ലഭിക്കുമ്പോഴും പലയിടങ്ങളിലും പകൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയാണ്. അതുകൊണ്ട് തന്നെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം

അതേസമയം എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നും ഇടിമിന്നലോടുകുടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (17 / 04 / 2025, 18 / 04 / 2025 തീയതികളിൽ ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 തൊട്ട് 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

