Kerala
ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മൂന്ന് പേര് പിടിയില്‍
പത്തനംതിട്ട: ആരോഗ്യ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമനക്കത്ത് നല്കി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര് പിടിയില്‍. കൊല്ലം പെരിനാട് സ്വദേശി വിനോദ് ബാഹുലേയന്, നൂറനാട് സ്വദേശികളായ സഹോദരങ്ങളായ അയ്യപ്പദാസ് കുറുപ്പ്, മുരുകദാസ് കുറുപ്പ് എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.