ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഹരിയാനയില്‍ പിന്തള്ളപ്പെട്ടതോടെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോണ്‍ഗ്രസ്. ഇവിഎമ്മുകളില്‍ കൃത്രിമം നടന്നെന്നും ഫലം അട്ടിമറിച്ചെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. തീര്‍ത്തും ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണ് ഈ ഫലമെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഹരിയാനയെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഹരിയാന ഫലം പതുക്കെയാണ് പ്രഖ്യാപിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒരിക്കലും തോല്‍ക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്ത് പോലും പരാജയപ്പെട്ടുവെന്ന് ജയറാം രമേശും പവന്‍ ഖേരയും ആരോപിച്ചു.
അവസാന സൂചനകള്‍ പ്രകാരം ഹരിയാനയില്‍ആകെയുള്ള 90 സീറ്റില്‍ ബിജെപി 48 സീറ്റും കോണ്‍ഗ്രസ് 37 സീറ്റുമാണ് നേടിയത്.