പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ്റെ സംഗീത പരിപാടിക്കിടെ നിരവധി കാണികൾക്കു പരിക്ക്. ഇന്നലെ രാത്രി ശ്രീലങ്കയിലെ ജാഫ്‌നാ കോർട്ട്യാർഡിൽ നടന്ന സംഗീത പരിപാടിയിലാണ് സംഭവം നടന്നത്.
ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ തിരക്ക് കാരണം നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.