കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഇന്ന് തള്ളിയത്.

ജാമ്യ ഹർജി തള്ളാനുള്ള വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും തട്ടിപ്പു പദ്ധതിയുടെ പരിപാടികളിലടക്കം നിരന്തരം പങ്കെടുത്തിരുന്നല്ലോ എന്ന് വാദത്തിന്റെ വേളയിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചോദിച്ചിരുന്നു.

