Kerala

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

Posted on

മലപ്പുറം: ചിലർ കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി. സർക്കാരിന്റെ പൊതു താത്പര്യങ്ങൾക്കും ഹജ്ജിന്റെ വിശാല കാഴ്ചപ്പാടിനുമെതിരായി സംഘടനാതാത്പര്യം മാത്രം മുൻനിർത്തിയാണ് ഹജ്ജ് കമ്മിറ്റി മുന്നോട്ടു പോകുന്നതെന്നും മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി.

ഹജ്ജ് ക്യാമ്പിൽ വൊളന്റിയർമാരായി സേവനം അനുഷ്ഠിക്കാൻ ഒരു സംഘടനയിൽ അംഗത്വം ഉള്ളവര്‍ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തരത്തിൽ സാമൂഹികമാധ്യമം വഴി നിർദേശിക്കുകയും അപേക്ഷാപത്രം വിതരണം നടത്തുകയും ചെയ്തതിനെതിരെയാണ് മുസ്ലിം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും കാലം കക്ഷിരാഷ്ട്രീയം നോക്കാതെ അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തിയുമാണ് വൊളന്റിയർമാരെ തിരഞ്ഞെടുത്തിരുന്നതെന്നും മുസ്‌ലിം ലീഗ് പറഞ്ഞു.

സർക്കാരിന്റെ ഹജ്ജ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹജ്ജ് കമ്മിറ്റി ഒരു മത സംഘടനയുടെ അനുയായികൾക്ക് മാത്രമായി ചുരുക്കുന്നത് ചരിത്രത്തിലാദ്യമാണ്. വ്യക്തിതാത്പര്യങ്ങളുടെ പേരിൽ സെക്രട്ടറിയെ സ്ഥലംമാറ്റിയതും ദുഷ്ടലാക്കോടെയായിരുന്നു. വിഭാഗീയ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കാത്തതിനായിരുന്നു സെക്രട്ടറിയെ മാറ്റിയതെന്നും മുസ്‌ലിം ലീഗ് കമ്മിറ്റി ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version