കൊച്ചിയിൽ വടിവാൾ വീശി ഭീഷണി മുഴക്കി യുവാക്കൾ. ഗാന്ധിനഗറിലെ ഹോട്ടലിൽ ആയിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു യുവാക്കളുടെ അതിക്രമം.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേരെ കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തു. കടവന്ത്ര സ്വദേശികളായ ദേവൻ, സനൽ എന്നിവരാണ് അറസ്റ്റിൽ ആയത്


