India

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

മംഗളൂരു: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കര്‍ണാടകയില്‍ രണ്ടു മലയാളികള്‍ അറസ്റ്റില്‍. ഉള്ളാലിലെ തലപ്പാടിയില്‍ വെച്ചാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോള്‍ രണ്ടുപേര്‍ പിടിയിലാകുന്നത്. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍, ഉടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്.

തോക്കിന് ലൈസന്‍സോ, ഇവര്‍ സഞ്ചരിച്ച കാറിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. പിസ്റ്റളിനൊപ്പം തിരകള്‍, ഇവരുടെ മൊബൈല്‍ ഫോണുകള്‍, ഇവര്‍ സഞ്ചരിച്ച കാര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

മുഹമ്മദ് അസ്ഗറിനെതിരെ നേരത്തെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കും ഉള്ളാല്‍ സ്‌റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനയ്ക്കും കേസുണ്ട്. അബ്ദുള്‍ നിസാറിനെതിരെ ബംഗളൂരുവില്‍ കഞ്ചാവ് കടത്തല്‍ ഉള്‍പ്പെടെ എട്ടു ക്രിമിനല്‍ കേസുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top