Crime
ലണ്ടനിൽ വെടിവെപ്പ്; പത്ത് വയസുള്ള മലയാളി ബാലികയ്ക്ക് വെടിയേറ്റു, നില ഗുരുതരം
ലണ്ടൻ: ലണ്ടനിലെ ഹാക്ക്നിയിൽ ബുധനാഴ്ച രാത്രിനടന്ന വെടിവെപ്പിൽ പത്ത് വയസുള്ള മലയാളി ബാലികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. മറ്റ് മൂന്ന് പേർക്കും വെടിയേറ്റിട്ടുണ്ട്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റോറന്റിന് സമീപം ബൈക്കിൽ എത്തിയ ആളാണ് വെടിവെപ്പ് നടത്തിയത്.