Kerala

എം എം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനത്തിലെ ജിഎസ് ടി പരിശോധന കഴിഞ്ഞു

ഉടുമ്പന്‍ചോല: എംഎം മണി എംഎല്‍എയുടെ സഹോദരന്‍ ലംബോദരന്റെ സ്ഥാപനത്തിലെ പരിശോധന കഴിഞ്ഞ് ജിഎസ് ടി ഉദ്യോഗസ്ഥർ മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. എല്ലാവർഷവും നടത്തുന്ന സ്വാഭാവികമായ പരിശോധനയാണെന്ന് ലംബോദരൻ പറഞ്ഞു. ‘വർഷത്തിലൊരിക്കൽ ഇസ്പെക്ഷന് വരാറുണ്ട്.

ആ ഒരു വർഷത്തെ കണക്കുകളെല്ലാം പരിശോധിക്കും. അതിന്റെ ഭാഗമായാണവർ വന്നത്. അവരുടെ ഡ്യൂട്ടി അവർ നോക്കുന്നു. നമ്മുടെ അക്കൗണ്ട്സുകളെല്ലാം കൃത്യമായി കൈകാര്യം ചെയ്യാറുണ്ട്. ഒരു ക്രമക്കേടും അവർക്ക് കണ്ടെത്താനായില്ല’ ലംബോദരൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top