പാലക്കാട്: ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത (40)ആണ് മരിച്ചത്. ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വിട്ടിൽ വച്ച് ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയത്. അപകടം സംഭവിച്ച ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.