Kerala

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമും തമ്മിൽ ഭിന്നത

Posted on

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമും തമ്മിൽ ഭിന്നത രൂക്ഷം. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിൽ നൽകിയ കേസ് അടക്കം കെഎം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ധനവകുപ്പിൻറ പരാതി. ഇതിന് പിന്നാലെ വായ്പയെടുപ്പ് അടക്കം തന്നിഷ്ട പ്രകാരം ഉള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുക്കാനും ധനവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്.

അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ ധനവകുപ്പ് ഒരു വഴിക്ക്. കിഫ്ബിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക വിഷയങ്ങളിൽ ഇടപെടുന്ന കെഎം എബ്രഹാം വെറൊരു വഴിക്ക്. ഇതാണിപ്പോൾ ധനവകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നയത്തിനെരെ രാഷ്ട്രീയവും നിയമപരവുമായ തുടര്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ തത്വത്തിൽ തീരുമാനിച്ചിരുന്നു.

കേന്ദ്ര ധനമന്ത്രാലയവുമായി അനുനയനീക്കങ്ങൾ നടത്തി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളിൽ നീക്കുപോക്കുണ്ടാക്കാനുള്ള ധനവകുപ്പ് പരിശ്രമങ്ങൾ നിര്‍ണ്ണായക ഘട്ടത്തിൽ നിൽക്കെയാണ് തിരക്കിട്ട് കേരളം സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. കാര്യം ചോദിച്ചവര്‍ക്ക് മുന്നിൽ ധനവകുപ്പ് കൈമലര്‍ത്തി. കേസ് നടത്തിപ്പെന്ന ആശയം മുന്നോട്ട് വച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് അത് നടപ്പാക്കിയതും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന ഭരണഘടന 293 ാം അനുച്ഛേദം ചോദ്യം ചെയ്ത മുൻ അനുഭവമില്ലെന്നിരിക്കെ കേസ് ഇത് വരെ കോടതി വരാന്തയിൽ നിന്ന് ഇറങ്ങിയിട്ടുമില്ല.

അതൊടൊപ്പം കേരളത്തിന് കിട്ടാനുള്ളത് കിട്ടിയുമില്ല എന്ന അവസ്ഥയും ഉണ്ടായി. ധനവകുപ്പിനെ ഇരുട്ടിൽ നിര്‍ത്തുന്ന നടപടിയിൽ മന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെഎം എബ്രഹാം ക്യാബിനറ്റ് പദവിയോടെ കരുത്തനായതും. വിശ്വസ്തനായ കെഎം എബ്രഹാം മുഖ്യമന്ത്രി അറിയാതെ ഒന്നും നടത്തില്ലെന്നിരിക്കെയാണ് ധനവകുപ്പിന്‍റെ അതൃപ്തിക്ക് വ്യാപ്തിയേറുകയാണ്. തെരഞ്ഞെടുപ്പ് തോൽവിയോടെ എല്ലാറ്റിനും കാരണം ധനവകുപ്പിന്‍റെ പിടിപ്പ് കേടെന്ന ആക്ഷേപം പാർട്ടിയിലും സര്‍ക്കാരിലും ശക്തമാണ്. ഇതിന് പിന്നാലെയാണ് വികസനത്തിനല്ല ക്ഷേമത്തിനാണ് മുൻഗണന എന്ന് വിലയിരുത്തി കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാൻ ധനവകുപ്പ് നീക്കം. പുതിയ വായ്പ തൽക്കാലം എടുക്കേണ്ടെന്നാണ് കെഎം എബ്രഹാം തന്നെ നേതൃത്വം നൽകുന്ന കിഫ്ബിക്ക് ധനവകുപ്പ് വാക്കാൽ നൽകിയ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version