Kerala
ഇസ്ലാമിന്റെ നിയമങ്ങൾ പണ്ഡിതർ പറയും, എന്തിനാണ് കുതിര കയറാൻ വരുന്നത്?; എം വി ഗോവിന്ദനെതിരെ കാന്തപുരം
ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വിമർശിച്ചും പരിഹസിച്ചും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഇസ്ലാമിന്റെ നിയമങ്ങൾ മതപണ്ഡിതർ പറയും, അത് പണ്ഡിതർക്ക് വിട്ട് കൊടുക്കണം. ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്, അതിൽ എന്തിനാണ് കുതിര കയറാൻ വരുന്നതെന്നും കാന്തപുരം എം വി ഗോവിന്ദനെ വിമർശിച്ചുകൊണ്ട് ചോദിച്ചു. നേരത്തെ എം വി ഗോവിന്ദൻ മെക് സെവനെ കുറിച്ചുളള കാന്തപുരത്തിന്റെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എ പി അബൂബക്കർ മുസ്ലിയാരുടെ മറുപടി.