Kerala

ഇസ്ലാമിന്റെ നിയമങ്ങൾ പണ്ഡിതർ പറയും, എന്തിനാണ് കുതിര കയറാൻ വരുന്നത്?; എം വി ഗോവിന്ദനെതിരെ കാന്തപുരം

ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെ വിമർശിച്ചും പരിഹസിച്ചും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇസ്ലാമിന്റെ നിയമങ്ങൾ മതപണ്ഡിതർ പറയും, അത് പണ്ഡിതർക്ക് വിട്ട് കൊടുക്കണം. ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്, അതിൽ എന്തിനാണ് കുതിര കയറാൻ വരുന്നതെന്നും കാന്തപുരം എം വി ​ഗോവിന്ദനെ വിമർശിച്ചുകൊണ്ട് ചോദിച്ചു. നേരത്തെ എം വി ​ഗോവിന്ദൻ മെക് സെവനെ കുറിച്ചുളള കാന്തപുരത്തിന്റെ നിലപാടിനെതിരെ രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എ പി അബൂബക്കർ മുസ്‌ലിയാരുടെ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top