അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെയാണ് താരം ആശുപത്രി വിട്ടത്. കാലില്‍ വെടിയേറ്റ ഗോവിന്ദക്ക് ശസ്ത്രക്രിയ അടക്കം നടത്തിയിരുന്നു. നിലവില്‍ ആരോഗ്യനില തൃപ്തികരമായതോടെയാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.
ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ അഭിവാദം ചെയ്ത് സന്തോഷത്തോടെയാണ് ഗോവിന്ദ വസതിയിലേക്ക് മടങ്ങിയത്. വീല്‍ ചെയറില്‍ ഇരുന്ന് നവരാത്രി ആശംസകള്‍ അറിയിച്ച് ജയ് മാതാജി എന്നു വിളിച്ചാണ് മടങ്ങിയത്.
ചൊവ്വാഴ്ചയാണ് നടന് വെടിയേറ്റത്. സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ താഴെ വീണ് വെടി പൊട്ടുകയായിരുന്നു. കാലിനാണ് വെടിയേറ്റത്. ചികിത്സയിലേക്കിരിക്കെ സുഖം പ്രാപിക്കുന്നതായി ഒരു ഓഡിയോ സന്ദേശവും നടന്‍ പുറത്തുവിട്ടിരുന്നു.