Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം: രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍

Posted on

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണറുടെ നീക്കം. വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. കഴിഞ്ഞ ദിവസം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ രംഗത്തു വന്നു.

ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ​ഗവർണറെ കണ്ട് വിശദീകരണം നൽകിയിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version