Kerala
ഭരിക്കുന്ന പാര്‍ട്ടിയുടെ സംഘടന ആയിട്ട് പോലും എസ്എഫ്‌ഐ തെരുവിലൂടെ ഓടുന്നു; ആരിഫ് മുഹമ്മദ് ഖാന്‍
പാലക്കാട്: ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന ആയിട്ട് പോലും എസ്എഫ്‌ഐ തെരുവിലൂടെ ഓടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ഒരിക്കലും പ്രതിഷേധങ്ങള്‍ക്ക് എതിരല്ലെന്നും ഇപ്പോഴും പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു.
വാഹനത്തില്‍ ഇടിച്ചതാണ് അന്ന് പ്രകോപനം ഉണ്ടാക്കിയത്. എനിക്ക് പുറകെ അവര്‍ പ്രതിഷേധിച്ചോട്ടെ. പ്രതിഷേധത്തിനിടയില്‍ എന്റെ കാറില്‍ വന്നിടിച്ചത് ശരിയായില്ല. ഞാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങാം. വേണമെങ്കില്‍ അവര്‍ എന്നെ ആക്രമിക്കട്ടെ. ഞാന്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.