Kerala

വാർഡ് പുനർവിഭജനം; സർക്കാർ ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ

തിരുവനന്തപുരം: വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഓർഡിനൻസ് അയക്കാനും ഗവർണറുടെ നിർദ്ദേശം.

തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടുന്ന നിലയിലാണ് പുനർനിർണ്ണയം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വാര്‍ഡ് പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കാനും നിർദ്ദേശമുണ്ട്.

അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാനുള്ള തീരുമാനം വന്നിരിക്കുന്നത്. ഇതോടെ 1,200 വാര്‍ഡുകള്‍ പുതുതായി രൂപപ്പെടും. ജനസംഖ്യ വര്‍ധിച്ചെന്ന് വിലയിരുത്തിയാണ് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാര്‍ഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top