കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.

സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യത്തിന്‍റെ ശത്രു ആകുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. സവര്‍ക്കര്‍ എന്താണ് ചെയ്തതെന്നും ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. We need Chancellor not Savarkar എന്ന ബാനറിലാണ് ഗവര്‍ണറുടെ പ്രതികരണം.
‘സര്‍വകലാശാലയിലേക്ക് കയറിയപ്പോള്‍ പോസ്റ്റര്‍ കണ്ടു. എന്ത് ചിന്തയാണിത്? സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നത് ? മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ആളാണ് സവര്‍ക്കര്‍. വീടിനെയോ, വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവര്‍ക്കര്‍ എല്ലാ കാലത്തും ചിന്തിച്ചത്’, ആര്‍ലേക്കര്‍ പറഞ്ഞു.

