Kerala

ഗോപൻ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Posted on

തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധി’ പൊളിച്ച് മൃതദേഹം പുറത്തെടുത്തിരുന്നു. ഗോപൻ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം വീട്ടുവളപ്പിൽ ഉണ്ടാവില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലാവും പോസ്റ്റ്‌മോര്‍ട്ടം നടപടികൾ നടക്കുക.

പത്തുമണിയോടെ നടപടിക്രമങ്ങൾ ആരംഭിക്കും. അതിനുമുമ്പ് മൃതദേഹം സ്ഥലത്തുനിന്ന് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളെടുക്കും. ആവശ്യമെങ്കിൽ കുടുംബത്തിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും.

അൽപം മുമ്പാണ് കല്ലറയില്‍ ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നിലവില്‍ മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version