Kerala

ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്.

ഇതു സംബന്ധിച്ച നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കും. മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കല്ലറ പൊളിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ് .

ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കല്ലറ പൊളിച്ചു പരിശോധിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഉടൻ കുടുംബത്തിന് നോട്ടീസ് നൽകി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കല്ലറ പൊളിച്ചു പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസും ജില്ലാ ഭരണകൂടവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top