Kerala
പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച; രണ്ട് കോടി രൂപയുടെ സ്വര്‍ണം നഷ്ടമായി
മലപ്പുറം: പൊന്നാനിയിൽ വൻ കവർച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന സ്വർണം കവർന്നു.
പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വർണം. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.