Kerala
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് നെഞ്ചിടിപ്പേറ്റിയ സ്വര്‍ണവിലയില്‍ ഇടിവ്. ബുധനാഴ്ച (03.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 22 കാരറ്റിന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5850 രൂപയിലും ഒരു പവന് 22 കാരറ്റിന് 46800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 18 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4840 രൂപയിലും ഒരു പവന് 18 കാരറ്റിന് 38720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില പുതുവര്‍ഷത്തിലും 103 രൂപയില്‍ തുടരുകയാണ്.