Kerala
സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയർന്നു സ്വര്‍ണവില
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയർന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം 46,000ന് മുകളില്‍ എത്തിയ സ്വര്‍ണവിലയിലാണ് വീണ്ടും വർധനവുണ്ടായത്.
ഇതോടെ ഒരു പവൻ സ്വർണത്തിനു 46,240 രൂപയായി. പവന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.