കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
46,320 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവര്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് 47,000 ത്തിലേക്ക് വിലയെത്തി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇതേ വില നിലവാരത്തില്‍ തുടര്‍ന്ന് സ്ഥിരത കൈവരിച്ചു.
പിന്നീട് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.