Kerala
കുതിച്ചുയർന്ന് സ്വർണവില, ഇന്ന് കൂടിയത് 560 രൂപ
ബജറ്റിന് ശേഷം തകർന്നടിഞ്ഞ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുകയാണ്. ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പവന് 2000 രൂപ കുറഞ്ഞിരുന്നു. സ്വർണത്തിന്‍റെ കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചതാണ് വില ഇടിവിന് കാരണമായത്. ജൂലൈ 26-ആം തീയ്യതി പവന്‍റെ വില 50,400 രൂപ വരെ എത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില മുകളിലേക്ക് ഉയർന്നു.
കുതിച്ചുയർന്ന് സ്വർണവില 50,560 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ബുധനാഴ്ച സ്വർണവില കുതിച്ചുയർന്നു. പവന് 640 രൂപയാണ് കൂടിയത്. അതോടെ ഒരു പവൻ സ്വർണ്ണത്തിന് 51,200 രൂപയും, ഗ്രാമിന് 6,400 രൂപയുമായി ഉയർന്നു.